ആരോഗ്യ ഇൻഷൂറൻസ് പദ്ധതി(MEDiSEP) തുടർ നിർദ്ധേശങ്ങൾ


സംസ്ഥാന  സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും  ആരോഗ്യ  ഇൻഷൂറൻസ് പദ്ധതി(MEDiSEP)- ജീവനക്കാരുടെ  വിവരങ്ങൾ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് തുടർ നിർദ്ധേശങ്ങൾ  പുറപ്പെടുവിക്കുന്നത് സംബന്ധിച്ച  സർക്കുലർ.

  • സർക്കാർ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി MEDISEP ൽ  അംഗമാകുന്നതിനായി ജീവനക്കാരുടെ വിവരശേഖരണം ഓൺലൈൻ വഴി നടത്തുന്നത് അവസാനിപ്പിച്ചു.  
  • വിവരശേഖരണം ഇനി ഓഫ്‌ലൈൻ പ്രൊഫോർമ വഴി നടത്തും. എല്ലാ സ്ഥാപന മേലധികാരിമാരും തങ്ങളുടെ അധികാരപരിധിയിലുള്ള ജീവനക്കാരുടെ വിവരശേഖരണം തന്നിരിക്കുന്ന പ്രൊഫോർമ വഴി ശേഖരിക്കേണ്ടതും അവ എക്സൽ ഫോർമാറ്റിൽ തയ്യാറാക്കി ബന്ധപ്പെട്ട നോഡൽ ഓഫീസർക്ക് കൈമാറാറേണ്ടതുമാണ്.  
  • ഇതിനകം MEDISEP പോർട്ടലിൽ ഓൺലൈനായി നൽകിയവരും ഒരിക്കൽ കൂടി പ്രൊഫോർമ വഴി വിവരങ്ങൾ സ്ഥാപന മേലധികാരിക്ക് നൽകേണ്ടതാണ്. 
  • വിവരങ്ങൾ കൈമാറേണ്ട അവസാനതീയതി : 2018 സെപ്റ്റംബർ 29. 

DOWNLOADS 

Post a Comment

0 Comments