മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇനി ഗ്രൂപ്പ് അടിസ്ഥാനത്തിലും സംഭാവന നല്‍കാം. donation.cmdrf.kerala.gov.in എന്ന വെബ്സൈറ്റിലൂടെ കോര്‍പ്പറേറ്റ് സ്ഥാപനമേധാവികള്‍ക്കോ സംഘടനാ പ്രതിനിധികള്‍ക്കോ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സംഭാവന നല്‍കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ജീവനക്കാരില്‍ നിന്നോ സംഘടനയിലെ അംഗങ്ങളില്‍ നിന്നോ സംഭാവന ശേഖരിച്ച് ഒറ്റത്തവണയായി സൈറ്റില്‍ നല്‍കിയിരിക്കുന്ന 'ഡൊണേറ്റ് ആസ് ഗ്രൂപ്പ്' എന്ന ഐക്കണ്‍ ക്ലിക്ക് ചെയ്ത് സംഭാവന നല്‍കാം.
ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ഇത്തരത്തില്‍ സംഭാവന നല്‍കാനാകും. ഇതിനായി ആദ്യം കമ്പനിയോ സംഘടനയോ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് ലോഗിന്‍ ചെയ്ത് അംഗങ്ങളുടെ വിവരങ്ങളും അവരില്‍ നിന്ന് ലഭിച്ച തുകയും രേഖപ്പെടുത്തണം. സ്ഥാപനത്തിന് / സംഘടനയ്ക്ക് ഒറ്റ ഇടപാടിലൂടെ പണം അടയ്ക്കാം. ഇടപാട് വിജയകരമായി പൂര്‍ത്തിയായാല്‍ സംഭാവന നല്‍കിയ വ്യക്തികളുടെ പേര് വിവരങ്ങള്‍ അടങ്ങുന്ന റസീപ്റ്റ് ഏത് സമയത്തും ഡൗണ്‍ലോഡ് ചെയ്യാനാവും.

0 Comments