ആര്‍ക്കൊക്കെ അപേക്ഷിക്കാം
- മുസ്ലീം, കൃസ്ത്യന്‍, സിഖ്, പാഴ്സി, ജൈനര്‍ എന്നീ മതവിഭാഗങ്ങളില്‍ പെട്ടവരും കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തവരും മുന്‍വര്‍ഷത്തെ പരീക്ഷയില്‍ 50% ല്‍ കുറയാത്ത മാര്‍ക്ക് ലഭിച്ചവരും ആകണം
അപേക്ഷ സ്കൂള്‍ തലത്തില്‍ ചെയ്യേണ്ടവ എന്തെല്ലാം?
- രക്ഷകര്‍ത്താവിന്റെ ഒപ്പോട് കൂടിയ പൂരിപ്പിച്ച അപേക്ഷയും ഓണ്‍ലൈന്‍ പ്രിന്റൗട്ടിന്റെ പകര്‍പ്പും സ്കൂളില്‍ സൂക്ഷിക്കുകയും അവ പ്രധാനാധ്യാപകന് Institution Login മുഖേന വേരിഫൈ ചെയ്യുകയും വേണം
മൈനോരിറ്റി പ്രീ-മെട്രിക്ക് കഴിഞ്ഞ വര്‍ഷം ലഭിച്ച കുട്ടികളെ എങ്ങനെ തിരിച്ചറിയാം
- Institution Login വഴി പ്രവേശിച്ചാല്‍ Beneficiary List കിട്ടും
കഴിഞ്ഞ വര്‍ഷം സ്കോളര്‍ഷിപ്പ് ലഭിച്ച വിദ്യാര്‍ഥികള്‍ സ്കൂള്‍ മാറി വരുന്ന അവസരത്തില്‍ അപേക്ഷിക്കേണ്ടത് എങ്ങനെ
NTS , NMMS ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കുമോ
- മുന്‍വര്‍ഷം NTS, NMMS ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് Minority Pre-metric ന് അപേക്ഷിക്കാന്‍ സാധിക്കില്ല. എന്നാല്‍ ഇത്തവണ അപേക്ഷിക്കുന്നവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിന് തടസങ്ങളില്ല
Institution വിവരങ്ങള്‍ നഷ്ടപ്പെട്ടാല്‍ കണ്ടെത്തുന്നതിന് മാര്‍ഗങ്ങളുണ്ടോ?
- National Scholarship Portal Home പേജില്‍ Search for Institute എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തില്‍ ആവശ്യമായ വിവരങ്ങള്‍ നല്കി (സംസ്ഥാനം, ജില്ല, സ്ഥാപനം) ഇവ തിരഞ്ഞെടുത്ത് Captcha നല്കി Get Institution List എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ആ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലയിലെ സ്ഥാപനങ്ങളുടെ ലിസ്റ്റ് ലഭിക്കും ഇതില്‍ നിന്നും സ്ഥാപനത്തിന്റെ വിശദാംശങ്ങള്‍ അറിയാന്‍ സാധിക്കും
Institution Password നഷ്ടപ്പെട്ടാല്‍ എങ്ങനെ കണ്ടെത്താം
- നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടലിന്റെ Home Page ലെ Institute Login എന്ന പേജില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പുതിയ പേജില്‍ School / Institute Forgot Password? എന്നതില്‍ ക്ലിക്ക് ചെയ്യുക . ലഭിക്കുന്ന ജാലകത്തില്‍ School / Institute User ID നല്കി Submit ബട്ടണ്‍ നല്കിയാല് മുമ്പ് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പരിലേക്ക് OTP ലഭിക്കും. ഇത് നല്കി പുതിയ പാസ്വേര്ഡ് ലഭ്യമാക്കാം
Institution Profile അപ്ഡേറ്റ് ചെയ്യുന്നതെങ്ങനെ?
- പ്രൊഫൈല്‍ അപ്ഡേറ്റ് ചെയ്യുന്നതിന് School Certificate പി ഡി എഫ് / jpeg ഫോര്‍മാറ്റില്‍ തയ്യാറാക്കി അയക്കണം. ഒരു പേജില്‍ This institute is registered as Govt/ Aided as per KER എന്ന് ഉള്‍പ്പെടുത്തി HM ന്റെ പേര്, ഒപ്പ് School Seal സഹിതം തയ്യാറാക്കി 200KBയില്‍ കുറവ് ഉള്ള ഫയല്‍ ആക്കി അയക്കുക
സ്കൂള്‍ ഫീസ് , മുതലായവ എത്ര വീതം നല്‍കണം?
- ഗവ / എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ Tuition Fees , Admission Fees ഇവ 0 ആയും Miscellaneous Expenses ആയി 1000- 2000 വരെയുള്ള തുക നല്‍കാവുന്നതാണ്
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട ലിങ്ക് :- https://scholarships.gov.in/
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനദിവസം : September 30
മേല്‍ സൂചിപ്പിച്ച വിവരങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് സ്കോളര്‍ഷിപ്പ് സെല്ലിലേക്ക് വിളിച്ചപ്പോള്‍ അറിഞ്ഞ കാര്യങ്ങള്‍ ആണ്. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് വിളിക്കേണ്ട നമ്പര്‍ 0471-2328438, 0471-2580583
( Post Courtesy: SITC PALAKKAD)
0 Comments