ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് പദ്ധതി GO(P)No.175/2018/Fin 12/11/2018 ഉത്തരവ് പ്രകാരം 31/12/2019 വരെ ദീർഘിപ്പിച്ച് ഉത്തരവായിരിക്കുന്നു. കെ.എസ്.ഇ.ബി ജീവനക്കാർ, കെ.എസ്.ആർ.ടി.സി. ജീവനക്കാർ എന്നിവരുടെ വാർഷിക പ്രീമിയം തുക യഥാക്രമം 850/- രൂപ, 550/- രൂപ എന്ന ക്രമത്തിലും കേരള സർവ്വീസ് ചട്ടത്തിന്റെ പരിധിയിൽ വരുന്നവരും എസ്.എൽ.ഐ/ജി.ഐ.എസ് എന്നിവ ഒടുക്കിവരുന്നവരുമായ മറ്റ് ജീവനക്കാരുടെ വാർഷിക പ്രീമിയം തുക 400/- രൂപ എന്ന ക്രമത്തിലും തുടരുന്നതാണ്. 2019 വർഷത്തേക്കുള്ള പ്രീമിയം 2018 നവംമ്പർ മാസത്തെ ശമ്പളത്തിൽ നിന്ന് കിഴിവുചെയ്ത് ഡിസംമ്പർ 31 നുള്ളിൽ 8658-102-88-Suspense Account-GPAI Fund എന്ന ശീർഷകത്തിൽ ട്രഷറിയിൽ ഒടുക്കേണ്ടതാണ്.
0 Comments